ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപണം. പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്.

Estimated read time 0 min read

നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്.

പഞ്ചായത്തിൻ്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് കേസ് എടുത്തു. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കൊന്ന് പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് നായ്ക്കളെ കൊന്നതായി അറിയുന്നത്. തുടർന്നായിരുന്നു പരാതയുമായി പൊലീസിനെ സമീപിച്ചത്.

+ There are no comments

Add yours