തൃശൂർ സെൻട്രൽ സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം: മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഒന്നാം സ്ഥാനത്ത്.

Estimated read time 0 min read

തൃശൂർ സെൻട്രൽ സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം: മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഒന്നാം സ്ഥാനത്ത്.  മാള തൃശൂർ മൂന്നാം സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം അഷ്ടമിച്ചിറ വിജയി ഗിരി  പബ്ലിക് സ്ക്കൂളിൽ കഥകളി ആചാര്യൻ കലാനിലയം ഗോപി ഉദ്ഘാടനം ചെയ്തു.  ചീഫ് പേട്രൻ ഡോക്ടർ രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.  സഹോദയ സ്ക്കൂൾ പ്രസിഡൻ്റ് ബിനു കെ രാജ് മുഖ്യ പ്രഭാഷണം നടത്തി.  ജനറൽ കൺവീനർ എൻഎം ജോർജ്ജ്, വിജയഗിരി സ്ക്കൂൾ മാനേജർ ജോസഫ് ജോൺ, ഗോപകുമാർ എന്നിവർ സംസാരിച്ചു.  അദ്ധ്യാപകരുടെ കലാമത്സരങ്ങളിൽ മാള ഹോളി ഗ്രേസ് സ്ക്കൂൾ ഒന്നാം സ്ഥാനത്തും, ഡോക്ടർ രാജു ഡേവിസ് ഇൻ്റർ നാഷണൽ സ്കൂൾ രണ്ടാം സ്ഥാനത്തും, അന്തിക്കാട് ശ്രീ സായ് വിദ്യാപീഠം

മൂന്നാം സ്ഥാനത്തെത്തി.

+ There are no comments

Add yours