പാറ്റ ഫ്‌ളക്‌സ് വിവാദം: അസാധാരണ നടപടിയുമായി എംജി സർവകലാശാല വിസി; യൂണിയന് നൽകിയ പണം തിരിച്ചടയ്ക്കാൻ ഉത്തരവ്

Estimated read time 0 min read

കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല യൂണിയന് നല്‍കിയ പണം തിരിച്ചടയ്ക്കാനാണ് വിസി ഉത്തരവ് ഇറക്കിയിരിക്കുന്നത്. എം ജി യൂണിവേഴ്‌സിറ്റിയിലെ പാറ്റ ഫ്‌ളക്‌സ് വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് വിവരം. യൂണിയന് പരിപാടി നടത്തുന്നതിനായി സര്‍വകലാശാല നല്‍കിയ പണം തിരിച്ചടയ്ക്കണമെന്നാണ് എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ഉത്തരവില്‍ പറയുന്നത്.

2,85,250 രൂപ അടക്കണമെന്നാണ് നിര്‍ദേശം. നാഷണല്‍ കോണ്‍ഫറന്‍സ് പരിപാടി സര്‍വകലാശാലയുടെ ഫണ്ട് വിനിയോഗിക്കാതെ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂണിയന്‍ വച്ച പാറ്റ ഫ്‌ളക്‌സ് എടുത്ത് മാറ്റാത്തതിനാലാണ് വിസിയുടെ പ്രതികാര നടപടി എന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.

പരിപാടിയില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും ഫ്‌ളക്‌സ് മാറ്റണമെന്നുമായിരുന്നു വിസിയുടെ നിലപാട്. എന്നാല്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന സര്‍വകലാശാല യൂണിയന്‍ ഇതിന് തയ്യാറായിരുന്നില്ല. പിന്നാലെയാണ് വാര്‍ഷിക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് പ്രകാരം കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണമെന്ന അസാധാരണ നിര്‍ദേശം വന്നിരിക്കുന്നത്. എന്നാല്‍ പണം തിരികെ അടക്കില്ലെന്നാണ് യൂണിയന്റെ നിലപാട്.

+ There are no comments

Add yours