നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്’; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം…

Estimated read time 0 min read

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിവാദം കത്തുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വസതിയിൽ നടന്ന ഉച്ചഭക്ഷണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.

മുഖ്യമന്ത്രിയുടെ സന്ദർശന ദൃശ്യങ്ങൾ ഫൈസൽ ബഫാഖി തങ്ങൾ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇത്തരമൊരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത് സമയോചിതമല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.

+ There are no comments

Add yours