ജീവനോടെ ഉള്ള എല്ലാവരെയും രക്ഷിച്ചു: മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിന് പിന്നാലെയുള്ള രക്ഷാദൗത്യത്തിൽ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നും, നിരവധിപേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് ദുരന്ത മേഖലയിൽ ദൗത്യം തുടരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് ഉണ്ടായ മഹാദുരന്തത്തിലെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരേമനസോടെ നിന്നു എല്ലാവർക്കും ഒപ്പം പട്ടാളത്തിന്റെ മികവായ പ്രവർത്തനത്തെയും അഭിനന്ദിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


+ There are no comments
Add yours