എല്‍ സാല്‍വഡോറില്‍ 3 ,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി
അതീപ്രാചീന സംസ്കാരത്തിന്റെ അപൂർവ്വ തെളിവുകളിലേക്ക് വഴിതുറന്ന് പുരാവസ്തു ഗവേഷകർ
എല്‍ സാല്‍വഡോർ: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ ഏകദേശം 3,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തലസ്ഥാനമായ സാന്‍ സാല്‍വഡോറിന്റെ പ്രാന്തപ്രദേശമായ അന്തിഗോ കുസ്‌കറ്റ്ലാനിലെ ശവകുടീരത്തില്‍ നിന്ന് ജൂലൈ 2-നാണ് ഈ ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് സാംസ്‌കാരിക മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ബി.സി 850 കാലഘട്ടത്തിലേതാണ് ഇതെന്ന് കരുതപ്പെടുന്നു.ശവകുടീരത്തില്‍ നിന്ന് കടലാമയുടെ ആകൃതിയിലുള്ള ചെറിയ പാത്രവും അഗ്‌നിപര്‍വ്വത ചാരത്തിനിടയില്‍ സംരക്ഷിക്കപ്പെട്ട കപ്പക്കിഴങ്ങിന്റെ തണ്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.കമഴ്ത്തിക്കിടത്തിയ നിലയില്‍ കാണപ്പെട്ട ഈ മൃതദേഹാവശിഷ്ടത്തിന്റെ കൃത്യമായ പഴക്കം നിര്‍ണ്ണയിക്കാന്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗും, വ്യക്തിയുടെ ലിംഗഭേദം തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനയും നടത്തും.1970-കളില്‍ പടിഞ്ഞാറന്‍ എല്‍ സാല്‍വഡോറിലെ ചാല്‍ചുവാപ്പ മേഖലയില്‍ നിന്ന് 33 ആളുകളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് സമാനമായ ശവകുടീരമാണ് ഇതെന്നാണ് വിലയിരുത്തല്‍. മെസോഅമേരിക്കയിലെ മനുഷ്യബലിയുടെ ഏറ്റവും പ്രാചീനമായ തെളിവായി കരുതപ്പെടുന്ന ആ കണ്ടെത്തലില്‍, കൈകാലുകള്‍ കൂട്ടിക്കെട്ടി കമഴ്ത്തിക്കിടത്തിയ നിലയിലും തലയറുത്ത നിലയിലുമുള്ള ഭൗതികാവശിഷ്ടങ്ങളാണ് ലഭിച്ചിരുന്നത്. വകുടീരത്തില്‍ നിന്ന് കടലാമയുടെ ആകൃതിയിലുള്ള ചെറിയ പാത്രവും അഗ്‌നിപര്‍വ്വത ചാരത്തിനിടയില്‍ സംരക്ഷിക്കപ്പെട്ട കപ്പക്കിഴങ്ങിന്റെ തണ്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.






+ There are no comments
Add yours