തൃശൂരിലെ സ്കൂളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Estimated read time 0 min read

തൃശൂരിൽ സ്കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ കുരിയച്ചിറയിൽ സ്‌കൂളിൽ മുർഖൻ പാമ്പ്. സെൻ്റ് പോൾസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം. പുസ്‌തകം എടുക്കാൻ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെനിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്ത് പ്രവേശിപ്പിച്ചത്.

+ There are no comments

Add yours