ജയിലിൽ നിന്നിറങ്ങി; 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
കഞ്ചാവ് കേസിൽ ജയിലിൽ കഴിഞ്ഞ് ഇറങ്ങിയ വടുതല സ്വദേശി ജിബിൻ ജോണി (35) വീണ്ടും എക്സൈസിൻ്റെ പിടിയിൽ.
വടുതല പാലം റോഡിന് സമീപത്ത് നിന്ന് 1.2 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിച്ച അവസ്ഥയിൽ അക്രമാസക്തനായ ഇയാൾ കഞ്ചാവ് വലിച്ചെറിഞ്ഞ് ഓടാൻ ശ്രമിച്ചു. ചോദ്യം ചെയ്യലിൽ താമസ സ്ഥലത്തോട് ചേർന്ന ചതുപ്പിൽ കുഴിച്ചിട്ട 8 കിലോ കഞ്ചാവും എക്സൈസ് കണ്ടെത്തി.




+ There are no comments
Add yours