മാളയിൽ അന്നമനടയിൽ സ്‌കൂൾബസ് ഓടിക്കുന്നതിനിടെഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.. പിന്നാലെ മരണം

Estimated read time 0 min read

സ്കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ മരണം

തൃശ്ശൂർ അന്നമനടയിൽ സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ എംവി സഹദേവൻ(64) വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി റോഡരികിൽ നിർത്തി. വാഹനത്തിൽ 9 വിദ്യാർഥികളും സ്കൂ‌ൾ ജീവനക്കാരിയും ഉണ്ടായിരുന്നു. പെട്രോൾ പമ്പിനടുത്ത് വാഹനം നിർത്തിയ ശേഷം സഹദേവൻ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours