ഹോർമൂസിന്റെ അവകാശം ഞങ്ങളുടെ; കപ്പലുകൾക്ക് 20% കപ്പം ചുമത്താനും തീരുമാനം: ട്രംപിന്റെ വിചിത്രവാദം തലവേദനയാകുന്നു…

Estimated read time 0 min read

ഹോർമൂസിന്റെ അവകാശം ഞങ്ങളുടെ; കപ്പലുകൾക്ക് 20% കപ്പം ചുമത്താനും തീരുമാനം: ട്രംപിന്റെ വിചിത്രവാദം തലവേദനയാകുന്നു

ഇറാന്റെ കപ്പല്‍ നീക്കങ്ങള്‍ക്ക് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ ഇറാന് മേല്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഇതോടൊപ്പം ഈ സുപ്രധാന ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന മറ്റ് അന്താരാഷ്ട്ര കപ്പലുകളില്‍ നിന്ന് പ്രത്യേക നികുതി ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഹോർമുസിന്റെ ‘രക്ഷകർത്താവ്’ ഇനി അമേരിക്കയായിരിക്കും എന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ കപ്പലുകള്‍ക്കോ അവരുടെ ഉപഭോക്താക്കള്‍ക്കോ മാത്രമായിരിക്കും ഈ ഉപരോധം ബാധകമാകുകയെന്നും മറ്റ് രാജ്യങ്ങള്‍ക്ക് പാത തുറന്നുകിടക്കുമെന്നും ട്രംപ് വിശദീകരിച്ചു. ഇനി മുതല്‍ അമേരിക്കൻ സൈന്യം ഈ മേഖലയില്‍ ‘ഹോർമുസ് കടലിടുക്കിന്റെ കാവല്‍ക്കാരൻ’ എന്ന പേരില്‍ അറിയപ്പെടുമെന്ന് ട്രംപ് കുറിച്ചു. ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുള്ള ചെലവുകള്‍ മുൻനിർത്തി, നീതിപൂർവ്വമായ നടപടിയെന്ന നിലയില്‍ ഇതിലൂടെ കൊണ്ടുപോകുന്ന എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20 ശതമാനം തുക അമേരിക്കയ്ക്ക് പ്രതിഫലമായി നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി

+ There are no comments

Add yours