JSK സിനിമക്ക് പ്രദർശനാനുമതി.

Estimated read time 1 min read

JSK സിനിമക്ക് പ്രദർശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങൾ CBFC അംഗീകരിച്ചു. പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമർപ്പിച്ചത്.

ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവർത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റി ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന തലക്കെട്ടിലാണ് ചിത്രം തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് സമർപ്പിച്ചത്. കോടതി രംഗങ്ങളിലെ വിസ്‌താര ഭാഗത്ത് ജാനകിയെന്ന പേര് പൂർണമായും മ്യൂട്ട് ചെയ്തതും പേര് മാറ്റിയതുമായ പതിപ്പിനാണ് റീജിയണൽ സെൻസർ ബോർഡ് OK എന്നറിയിച്ചിരിക്കുന്നത്. പിന്നാലെയാണ്, അന്തിമാനുമതിയ്ക്കായി മുംബൈയിലെ CBFC ഓഫിസിലേക്ക് അയച്ചത്.

+ There are no comments

Add yours