ആലപ്പുഴയിൽ പൂട്ടിക്കിടന്ന ബിഎസ്എൻഎൽ കസ്റ്റമർ കെയർ ഓഫീസിലെ ടവറിൽ നിന്ന് കേബിളുകൾ മോഷ്‌ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ അജിജുൽ (31), ബെംഗളൂരു സ്വദേശി മുഹമ്മദ് റഹീം (30) എന്നിവരാണ് പിടിയിലായത്. ജൂലൈ 5ന് രാത്രി ചേർത്തല അപ്‌സര ജംഗ്ഷന് സമീപം പൂട്ടിക്കിടന്ന ബിഎസ്എൻഎൽ ഓഫീസിന്റെ പരിസരത്തുള്ള ടവറിൽ നിന്ന് മുഹമ്മദ് റഹീം കേബിളുകൾ അഴിച്ചെടുത്തു. ശേഷം അജിജുലുമായി ചേർന്ന് കേബിളുകൾ എറണാകുളം വെല്ലിങ്ടൺ ഐലൻഡിലേക്ക് കൊണ്ടുപോയി അവിടെ കത്തിച്ച് ചെമ്പ് കമ്പികൾ വേർതിരിച്ച് തോപ്പുംപടിയിലെ ആക്രി കടയിൽ വിൽപ്പന നടത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.




+ There are no comments
Add yours