അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാർത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയർലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഐ) ആരോപിച്ചു.
ഒരുത്തരവാദിത്തമില്ലാതെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഒരു ഒപ്പ് പോലും റിപ്പോർട്ടിലില്ലെന്നും എഎൽപിഎ പ്രസിഡൻ്റ് സാം തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി. അനുഭവസമ്പത്തുള്ള പൈലറ്റുമാരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കണമെന്നും എയർ ലൈൻ പൈലറ്റ് സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് റിപ്പോർട്ടിലുള്ളതെന്നും അസോസിയേഷൻ ആരോപിച്ചു.



+ There are no comments
Add yours