അക്ഷര ഗണിതം2025_സമഗ്ര ഗുണമേൻമ പദ്ധതിക്ക് തുടക്കമായി. മാള വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും സുസജ്ജമായ ലൈബ്രററിയും ലാബും അക്ഷര ഗണിതം2025 പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയതിൻറെ ഉദ്ഘാടനം മേലഡൂർ സമിതി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നടത്തി. എംഎൽഎ അഡ്വ. വിആർ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെകെ .സുരേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ല പ്രസിഡണ്ട് വിഎസ് പ്രിൻസ് വിവിധ മൽസരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ പിവി വിനോദ്, ഡെയ്സി തോമസ്, റോമി ബേബി, നിഷ ഷാജി, അന്നമനട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെഇ.ഇക്ബാൽ, അന്നമനട പഞ്ചായത്തംഗം ടികെ സതീശൻ, വെള്ളാംങ്ങല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീല സജീവൻ, സ്ക്കൂൾ എച്ചഎം ഫോറം ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പടം ഉദ്ഘാടനം.



+ There are no comments
Add yours