ഇന്ന് ജോലിയിൽ പ്രവേശിക്കാനിരിക്കെ
യുവതി വാഹന അപകടത്തിൽ മരിച്ചു
വൈക്കം: ബ്യൂട്ടീഷൻ പഠനം കഴിഞ്ഞ ശേഷം പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ
യുവതി വാഹന അപകടത്തിൽ മരിച്ചു.
തൃപ്പൂണിത്തറ കൊച്ചുപള്ളി ഭാഗത്ത് ഉണ്ടായ വാഹന അപകടത്തിൽ വൈക്കം കിഴക്കേനട മാത്തിയിൽ ബൈജുവിന്റെയും രമ്യയുടെയും മകൾ നിരഞ്ജന യാണ് (21) മരിച്ചത്.യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി തട്ടുകയും ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു.ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.









+ There are no comments
Add yours