ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു…

ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് പ്രസന്നയ്ക്ക് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ പുറകില്‍ നിന്നും അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പേസ് യൂണിവേഴ്സിറ്റിയിലെ ലൂബിൻ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയ പ്രസന്ന അട്ടലൂരിയാണ് മരിച്ചത്.

ജൂലൈ 5-ന് നടന്ന അപകടത്തില്‍ പ്രസന്നയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ നിലവില്‍ ചികിത്സയിലാണ്.

+ There are no comments

Add yours