കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം ….

Estimated read time 0 min read

കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം .

സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14ന് രാത്രി ഒന്‍പത് മണി വരെയാണ് ജാമ്യം. നെടുമങ്ങാട് കോടതിയുടേതാണ് വിധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

എന്നാല്‍, കാപ്പാ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ. ഇപ്പോള്‍ ലഭിച്ച ജാമ്യ ഉത്തരവുമായി ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയില്‍ നിന്ന് കാപ്പാ കേസില്‍ കൂടി ഇടക്കാല ജാമ്യം ലഭിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ.
11 മണിക്ക് കോര്‍പ്പറേഷനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്ത് 11.30ന് അവിടെനിന്ന് പുറത്തിറങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുഗതന് ജാമ്യം അനുവദിച്ചത്. മറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. ജാമ്യം നല്‍കാതിരിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

+ There are no comments

Add yours