പാലം തകർന്നു. അപകടത്തിൽ 2 ലോറികൾ ഉൾപ്പെടെ 4 വാഹനങ്ങൾ നദിയിലേക്ക് വീണു.

Estimated read time 0 min read

ഗുജറാത്തിലെ വഡോദരയിൽ ഒരു വലിയ പാലം തകർന്നു. അപകടത്തിൽ 2 ലോറികൾ ഉൾപ്പെടെ 4 വാഹനങ്ങൾ നദിയിലേക്ക് വീണു. രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിവരം അറിഞ്ഞതോടെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു. 3 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. അധികൃതർ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തി വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു.

+ There are no comments

Add yours