തലസ്ഥാനത്ത്
1000 ഗായകർ ഒരുമിച്ചു
ദേശഭക്തി ഗാനം പാടും :
സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തലസ്ഥാനത്ത് ആയിരം ഗായകർ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കും. തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന തലക്കെട്ടിൽ വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണ ത്തിലാണ് പരിപാടി.പരിപാടിയുടെ
സ്വാഗതസംഘം രൂപീകരണ യോഗം തിരുവനന്തപുരം നഗരസഭ
ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാനായി ഡോ. ബി. വേണുഗോപാലൻ നായരെ തിരഞ്ഞെടുത്തു.
ജനറൽ കൺവീനർ,
വൈസ് ചെയർമാൻമാർ,
പ്രോഗ്രാം കൺവീനർമാർ തുടങ്ങി 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
ഫോട്ടോ ക്യാപ്ഷൻ
തലസ്ഥാനത്ത്
1000 ഗായകർ ഒരുമിച്ചു പാടുന്ന
പരിപാടിയുടെ
സ്വാഗതസംഘം രൂപീകരണ യോഗം തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടനം ചെയ്യുന്നു
റഹിം പനവൂർ
ഫോൺ : 9946584007




+ There are no comments
Add yours