ജോലിക്കെത്തിയ  അധ്യാപകരുടെ 7 വാഹനങ്ങളുടെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു.

Estimated read time 0 min read

കണ്ണൂരിൽ അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു

കണ്ണൂർ ശ്രീകണ്ഠപുരം നെടുങ്ങോം ജിഎച്ച്എസ്എസിൽ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘർഷം. സമരാനുകൂലികൾ ജോലിക്കെത്തിയ 15 അധ്യാപകരുടെ 7 വാഹനങ്ങളുടെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു. കാസർകോട് വെള്ളരിക്കുണ്ട് പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപിക സിജിയെ ഇടത് നേതാക്കൾ ഓഫീസിൽ പൂട്ടിയിട്ടു. പൊലീസ് എത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അദ്ധ്യാപിക അറിയിച്ചു.

+ There are no comments

Add yours