എ.കെ ആന്‍റണിക്കെതിരെ വ്യാജ ഫേസ് ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു
മുന്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ. കെ ആന്‍റണിക്കെതിരെ വ്യാജ പോസ്റ്റർ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് ശൈലൻ കണ്ണൻ (Shylan Kannan) എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത (BNS),2023ലെ 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 ലെ 66(c), കേരള പോലീസ് ആക്ട്, 2011 ലെ 120 (o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.









+ There are no comments
Add yours