കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 5 ആയി
തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക്മാറ്റി.
7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനംപുരോഗമിക്കുന്നുകയാണ്.രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിമാരായ അഡ്വ.ടി സിദ്ദീഖ്, എ പി അനിൽകുമാർ എന്നിവർ കള്ളാടി ദുരന്ത സ്ഥലം സന്ദർശിച്ചു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്നു.






+ There are no comments
Add yours