കൊച്ചിയിൽ വൻ അപകടം; ആളുകളെ ഒഴിപ്പിക്കുന്നു! പ്രദേശവാസികൾ കുഴഞ്ഞുവീണു

Estimated read time 0 min read

കൊച്ചിയിൽ വൻ അപകടം; ആളുകളെ ഒഴിപ്പിക്കുന്നു!

കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ തീപിടിത്തം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി. ഇവിടുത്തെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

+ There are no comments

Add yours