പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി

Estimated read time 0 min read

പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി


ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷൻ മൂന്നും നാലും ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷൻ ആറിന് വിരുദ്ധമാണെന്നും അതിനാൽ ഇവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 2005ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്യപ്പെടുന്നത്.

+ There are no comments

Add yours