ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരിന്റെ ട്രേഡ് മാർക്ക് സ്വന്തമാക്കാനുള്ള ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിയുടെ അപേക്ഷയിൽ എതിർപ്പ് അറിയിച്ച് അഭിഭാഷകൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകൻ അശുതോഷ് ചൗധരിയാണ് ക്യാപ്റ്റൻ കൂൾ എന്നത് പൊതുവായ വാക്കാണെന്നും അതിന് ധോണിക്ക് മാത്രമായി ട്രേഡ് മാർക്ക് അനുവദിക്കരുത് എന്നും ആവശ്യപ്പെട്ട് ട്രേഡ്മാർക്ക് രജിസ്ട്രറിയിൽ പരാതി നൽകിയത്. മാധ്യമങ്ങളും ആരാധകരും പൊതുവായി ഉപയോഗിക്കുന്ന വാക്കാണിതെന്നും പ്രശസ്‌തിയെ ട്രേഡ്മാർക്ക് ചെയ്യാനാവില്ലെന്നും അതുകൊണ്ട് തന്നെ ആ വാക്കിന്റെ കുത്തക ഒരു വ്യക്തിക്ക് മാത്രമായി ചുരുക്കരുതെന്നും പരാതിയിൽ പറയുന്നു.




+ There are no comments
Add yours