സൗബിൻ ഷാഹിർ അറസ്റ്റിൽ.

Estimated read time 0 min read

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. കോടതി വ്യവസ്ഥ ഉള്ളതിനാൽ സൗബിനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിടും. സൗബിൻ ഉൾപ്പെടെ പറവ ഫിലിംസ് പാർട്‌ണർമാരായ മൂന്ന് നിർമാതാക്കൾക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചതിനാലാണിത്.

പറവ ഫിലിംസ് പാർട്‌ണർമാരായ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഇന്നലെ മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. സിനിമയ്ക്ക് സാമ്പത്തികസഹായം നൽകിയ അരൂർ സ്വദേശി സിറാജ് വലിയതുറ, ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് സൗബിനെതിരെ കേസെടുത്തത്. സിറാജ് ഏഴുകോടി രൂപയാണ് പറവ ഫിലിംസിന് കൈമാറിയത്. ലാഭവിഹിതമായി 47 കോടി രൂപ ലഭിക്കേണ്ടതാണെന്നും മുടക്കുമുതൽപോലും നൽകിയില്ലെന്നുമായിരുന്നു പരാതി. ഒത്തുതീർപ്പിൽ 5.99 കോടി രൂപ സിറാജിന് കൈമാറിയിരുന്നു.

+ There are no comments

Add yours