തൃശൂർ കുന്നംകുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Estimated read time 0 min read

കഞ്ചാവുമായി യുവാക്കൾ പിടിയിൽ



1.2 കിലോ കഞ്ചാവുമായി കാണിപ്പയ്യൂർ, പുതുശേരി സ്വദേശികളായ രണ്ടു യുവാക്കളെ കുന്നംകുളം എക്സൈസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ സ്വദേശി മജോ (32), പുതുശേരി സ്വദേശി നിജിൽ (23) എന്നിവരാണ് അറസ്റ്റിലായത്. മേഖലയിൽ പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞ രാത്രി ചൂണ്ടൽ സെന്ററിൽ നിന്ന് എക്സൈസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours