പതിനെട്ടടി നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി.

Estimated read time 0 min read

തിരുവനന്തപുരത്ത് പതിനെട്ടടി രാജവെമ്പാല പിടികൂടി

തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിൽ പതിനെട്ടടി നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. തോട്ടിൽ കുളിക്കാനിറങ്ങിയ നാട്ടുകാർ പാറയിൽ കിടന്ന പാമ്പിനെ കണ്ട് വനംവകുപ്പിനെ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നിയുടെ നേതൃത്വത്തിൽ ആറ് മിനിറ്റിനുള്ളിൽ ഇരുപത് കിലോ തൂക്കമുള്ള പാമ്പിനെ പിടികൂടി. പിടിക്കാൻ ശ്രമിച്ചപ്പോൾ വെള്ളത്തിലേക്ക് ഇറങ്ങിയത് ബുദ്ധിമുട്ടുണ്ടാക്കി. ഉൾക്കാട്ടിൽ തുറന്നുവിടാനാണ് തീരുമാനം

+ There are no comments

Add yours