പാലക്കാട് തൃത്താലയിൽ സ്‌കൂൾ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തൃത്താല ആലൂർ എഎംയുപി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെ ആലൂർ സ്വദേശിയായ തൊഴിലാളി താഴെ വീഴുകയായിരുന്നു.
അപകടത്തിനിടെ ഓട് വീണ് മറ്റൊരു തൊഴിലാളിക്കും നിസാരപരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ തുറന്നത് മുതൽ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.





+ There are no comments
Add yours