സംസ്ഥാന സ്കൂൾ കലോത്സവം ഇക്കുറി തൃശൂരിൽ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്പെഷ്യൽ സ്കൂകൂൾമേള മലപ്പുറത്തും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയിൽ തന്നെയായിരിക്കും കായികമേള സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ തവണ സ്‌കൂൾ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാർ. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽനൂറ്റാണ്ടിന് ശേഷം തൃശൂർ അന്ന് ചാമ്പ്യന്മാരായത്. സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശം പകർന്ന് നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു.




+ There are no comments
Add yours