സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാർ ദീർഘകാലമായി ഉന്നയിച്ചിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമാകുന്നു. കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരിക്കുകയാണ്.
നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഈ സാഹചര്യം ഒഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയർത്തണമെന്നും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്നും റെയിൽവേയ്ക്ക് മുന്നിൽ കേരളം പതിവായി ഉയർത്തുന്ന ആവശ്യങ്ങളാണ്. റെയിൽവേ മന്ത്രി ഉറപ്പുനൽകിയതോടെ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. കേരളത്തിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്





+ There are no comments
Add yours