അമ്മാവനെ വിവാഹം ചെയ്യാൻ ഭർത്താവിനെ കൊലപ്പെടുത്തി
ബീഹാറിലെ ഔറംഗാബാദിൽ അമ്മാവനെ വിവാഹം കഴിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധു അറസ്റ്റിൽ. ഗുഞ്ച ദേവി എന്ന 20 കാരിയാണ് അമ്മാവൻ ജീവൻ സിംഗുമായി
ഗൂഢാലോചന നടത്തി ഭർത്താവ് പ്രിയാൻഷുവിനെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 45-ാം ദിവസം റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രിയാൻഷുവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ സഹായിച്ച 2 പേരെയും പൊലീസ് പിടികൂടി.




+ There are no comments
Add yours