കേരളത്തിൽ നാളെ സോളാർ ബന്ദ്… കാരണം

Estimated read time 0 min read



കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷൻ. നയത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ സോളാർ ബന്ദ് ആചരിക്കും. സോളാർ പ്ലാന്റുകളുടെ നിർമ്മാണം, വിപണനം, ഇൻസ്റ്റാളേഷൻ, സർവ്വീസ് മേഖലകളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ബന്ദിൻ്റെ ഭാഗമായി അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു

+ There are no comments

Add yours