യുകെ ബ്രാൻഡ് നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു

Estimated read time 1 min read

യുകെ ബ്രാൻഡ് നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു. രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിലാണ് നത്തിംഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്റുകൾ. ആരംഭ വില 79,999 രൂപയാണ്. ഉയർന്ന വേരിയൻ്റിന് 89,999 രൂപയാകും. സ‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് എന്നത് മറ്റ് ഫ്ലാഗ്ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂനതയായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സെൽഫിയിലും ട്രിപ്പിൾ റീയർ ക്യാമറയിലും ഉൾപ്പടെ 50 എംപി സെൻസറുകളാണ് നത്തിംഗ് ഫോൺ 3-യുടെ പ്രധാന സവിശേഷത. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോൺ 3-യ്ക്കുള്ളത്.

+ There are no comments

Add yours