സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ. തിരുവനന്തപുരത്തെ സെൻസർ ബോർഡിൻ്റെ റീജിയണൽ ഓഫീസിലേക്ക് സിനിമ സംഘടനകൾ മാർച്ച് സംഘടിപ്പിച്ചു. ‘സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ എന്നു പറഞ്ഞു കൊണ്ട് കത്രികകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്‌തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.





+ There are no comments
Add yours