കെപിവൈഎം_കെപിഎംഎഫ് സഹോദര്യ സംഗമം നടത്തി. മാള കേരള പുലയർ യൂത്ത്മൂവ്മെൻറ്__ കേരള പുലയർ മഹിള ഫെഡറേഷൻ സംയുക്ത സാഹോദര്യ സംഗമം മാപ്രാണം പികെ ചാത്തൻമാസ്റ്റർ സ്മാരക ഹാളിൽ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വിവി വന്യ(ജൻ ശിക്ഷൻ സംസ്ഥാന ജില്ല അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ) മുഖ്യാതിഥിയായിരുന്നു. അഡ്വ അംബിക അയ്യപ്പൻ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംസ്ഥാന ട്രഷറർ സിഎ ശിവൻ, സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് എന്നിവരെ യോഗത്തിൽ ആദരിച്ചു. ജില്ല പ്രസിഡണ്ട് കെടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിവി ബാബു, പികെ രാധാകൃഷ്ണൻ, പികെ ശിവൻ, വൽസല നന്ദൻ, ഇവി സുരേഷ്, കെഎസ് വിമൽ, ചന്ദ്രൻ മനവളപ്പിൽ, ഇഒ തമ്പി, പിസി ബാബു, ബിന്ദു ഉണ്ണികൃഷ്ണൻ, ശോഭ ചിറപാടത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മിനി പ്രദീപ്_പ്രസിഡണ്ട്, ശോഭ ചിറപാടത്ത്__കെപിഎംഎഫ്. സെക്രട്ടറി, ശ്രീനി__കെപിവൈഎം കൺവീനർ.എന്നിവരെ തെരഞ്ഞെടുത്തു. പടം ഉദ്ഘാടനം





+ There are no comments
Add yours