കുന്നംകുളത്ത് ട്രാഫിക് പൊലീസുകാരനെ യുവാവ് ആക്രമിച്ചു
കുന്നംകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കാറിലെത്തിയ യുവാവ് ആക്രമിച്ചു. സിവിൽ പൊലീസ് ഓഫീസർ മഹേഷിനെയാണ് തൃത്താല സ്വദേശി നസറുദ്ദീൻ ആക്രമിച്ചത്. വൺവേ തെറ്റിച്ചെത്തിയ കാറിനെ തടഞ്ഞതിൽ പ്രകോപിതനായ ഡ്രൈവർ പൊലീസുകാരനെ അസഭ്യം വിളിക്കുകയും അടിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കസ്റ്റഡിയിലെടുത്തു.





+ There are no comments
Add yours