താജ്മഹലിന് ചോർച്ച; 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന് ചോർച്ച.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെർമൽ സ്കാനിങിൽ ആണ് താജ് മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റർ ഉയരത്തിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ആറു മാസമെങ്കിലും വേണ്ടിവരും പണി പൂർത്തിയാകാൻ എന്നാണ് നിഗമനം.


+ There are no comments
Add yours