ആലുവയിൽ ഒഴിഞ്ഞപറമ്പിൽ പത്തുകിലോ കഞ്ചാവ് കണ്ടെത്തി
ആലുവ കുന്നത്തേരി-കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പെരിയാറിലെ ജലനിരപ്പ് പരിശോധിക്കാനെത്തിയ സിപിഎം പ്രവർത്തകരാണ് പ്ളാസ്റ്റിക് ചാക്കിൽ കഞ്ചാവ് കണ്ടെത്തിയത്. അവർ എടിഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ കെഎസ് പ്രമോദിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി കഞ്ചാവ് ഏറ്റെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours