കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ..ബുക്കിംഗ് ആരംഭിച്ചു

Estimated read time 1 min read

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ കൂടി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ ഈ തെലുങ്ക് ചിത്രം മലയാളികളും ഏറ്റെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾക്ക് കേരളക്കര നൽകിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ എത്തുകയാണ്. ഈ അവസരത്തിൽ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.’വിശ്വാസം ശക്തിയാകുമ്പോൾ – ഒരു യോദ്ധാവ് ജനിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടാണ് കണ്ണപ്പ ബുക്കിംഗ് ആരംഭിച്ച വിവരം മോഹൻലാൽ അറിയിച്ചത്. ഒപ്പം തന്റെയൊരു പോസ്റ്ററും അദ്ദേഹം ഷെയർ ചെയ്തതിട്ടുണ്ട്. വിഷ്‌ണു മഞ്ചു നായകനായി എത്തുന്ന ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ്.

+ There are no comments

Add yours