ഇരിങ്ങാലക്കുടയിൽ ശുചിമുറി ഇടിഞ്ഞ് യുവാവ് മരിച്ചു
തൃശൂർ ഇരിങ്ങാലക്കുടയിൽ കനത്ത മഴയിൽ ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് നെടുമ്പള്ളി വീട്ടിൽ ബൈജു മരിച്ചു. കാറളം ചെമ്മണ്ടക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിൻ്റെ ദേഹത്തേക്ക് വീണു. ഫയർഫോഴ്സ് സ്ഥലത്തെത്തി ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുടയിൽ ശുചിമുറി ഇടിഞ്ഞ് യുവാവ് മരിച്ചു

+ There are no comments
Add yours