കെഎസ്ആർടിസിയിൽ എഐ സോഫ്റ്റ് വെയർ വരുന്നു

Estimated read time 0 min read

ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആർടിസിയിൽ എഐ സോഫ്റ്റ് വെയർ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബസ് സമയവും സീറ്റ് ലഭ്യതയും അടക്കം അറിയാവുന്ന തരത്തിൽ ചലോ ആപ്പ് പരിഷ്‌കരിക്കും. ഡ്രൈവർമാരും കണ്ടക്‌ടർമാരും ബസ് ഡ്യൂട്ടിയെടുക്കണമെന്നും ഓഫീസിൽ ഇരുന്നുള്ള ജോലി ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു. 20 ദിവസത്തിനുള്ളിൽ പുതുക്കിയ സ്റ്റുഡൻ്റ് കൺസെഷൻ കാർഡ് വിതരണം ചെയ്യും. സ്റ്റേഷൻ മാസ്റ്റർമാർക്ക് നൽകിയ മൊബൈൽ ഫോണുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

+ There are no comments

Add yours