അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്‌തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.


+ There are no comments
Add yours