എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രി ഫാർമസിക്ക് മുന്നിൽ ആക്രമണം. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂർ പൊലീസ് അറസ്സ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഫാർമസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂർ സ്വദേശി സനുവിനെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ സനുവിന്റെ കൈഞരമ്പ് ആഴത്തിൽ മുറിഞ്ഞ് രക്തം വാർന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ സനുവിനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.
കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു


+ There are no comments
Add yours