എൻഎസ്എസ് കരയോഗത്തിൽ യോഗ ദിനാചരണം: ഭാരതാംബയുടെ ഛായ ചിത്രം വച്ചതിൽ പ്രതിഷേധം. മാള തിരുമുക്കുളം 2143 നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ യോഗ ദിനാചരണത്തോടനുബന്ധിച്ച് മന്നത്ത് പത്മനാഭൻറെ ഛായ ചിത്രത്തോടൊപ്പം ഭാരതാംബയുടെ ഛായ ചിത്രവും വച്ചിരുന്നു. യോഗ ദിനാചരണത്തിന് കരയോഗാംഗങ്ങൾ എത്തിയിരുന്നു. ഛായ ചിത്രം കണ്ടതിനെ തുടർന്ന് കരയോഗം പ്രസിഡണ്ട് മോഹനൻ പ്രസംഗിക്കുന്നതിനിടെ കരയോഗാംഗങ്ങിൽപ്പെട്ട ചിലർ ഛായ ചിത്രങ്ങൾ വച്ചതിന് പ്രതിഷേധിച്ച് ബഹളമുണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്തി. അതിനിടയിൽ മാള പോലീസ്സെത്തി. അംഗങ്ങളോട് പുറത്ത് പോകുവാൻ ആവശ്യപ്പെട്ടു. യോഗ ദിനാചരണം നിർത്തി വച്ചു. മന്നത്ത് പത്മനാഭൻറെ ഛായ ചിത്രത്തോടൊപ്പം ഭാരതാംബയുടെ ഛായ ചിത്രവും കാവി കൊടിയും വച്ചതിലാണ് പ്രതിഷേധം.ഭാരതംബയുടെ ഛായ ചിത്രം മാറ്റി മന്നത്ത് പത്മനാഭൻറെ ഛായ ചിത്രം വച്ച് യോഗ ദിനാചരണവും വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നടത്തുന്നതിൽ വിരോധമില്ലെന്നും കരയോഗാംഗങ്ങൾ പറഞ്ഞിരുന്നു. പോലീസ് ആരുടെ പേരിലും കേസ്സെടുത്തില്ല. പടം. കരയോഗത്തിലെ മന്നത്ത് പത്മനാഭൻറെ ഛായ ചിത്രത്തോടോപ്പം ഭാരതംബയുടെ ഛായ ചിത്രം


+ There are no comments
Add yours