എറണാകുളം കളമശ്ശേരിയിൽ യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാൻ ശ്രമം. സംഭവത്തിൽ ഒരു യുവതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഗ്രീഷ്‌മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി അബിൻ മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി സ്വദേശിയായ യുവാവിനെ നഗ്നചിത്രം കാണിച്ച് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഗതികെട്ട് ഒടുവിൽ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


+ There are no comments
Add yours