ലൈംഗികാതിക്രമം; പൂമാലയിട്ട് സ്വീകരിച്ച സവാദ് വീണ്ടും അറസ്റ്റിൽ
KSRTC ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ വടകര സ്വദേശി സവാദ് അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയിലാണ് നടപടി. ഇതിലെ ട്വിസ്റ്റ് എന്തെന്നാൽ, 2023ലും ഇയാൾ KSRTC ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ച സംഭവം വലിയ വിവാദമായിരുന്നു.


+ There are no comments
Add yours