സഹോദരനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി
ഇരിങ്ങാലക്കുടയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളാണ് പ്രതി. 2020 സെപ്റ്റംബർ 22ന് സംഭവിച്ച സംഭവത്തിൽ സ്വത്ത് ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ഇരയായ ആൻ്റു മണ്ണിട്ട് മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. ശിക്ഷ തിങ്കളാഴ്ച പ്രസ്താവിക്കും.


+ There are no comments
Add yours