നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് പിറന്നാൾ ദിനത്തിൽ യുവാവിന് ദാരുണാന്ത്യം.

Estimated read time 0 min read

പിറന്നാൾദിനത്തിൽ യുവാവിന് ദാരുണാന്ത്യം


ആലപ്പുഴ പുന്നമടയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് പിറന്നാൾ ദിനത്തിൽ തന്നെ യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശിയായ 32കാരൻ ബിജോയ് ആന്റണിയാണ് മരിച്ചത്.

പുന്നമട രാജീവ് ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻപോയപ്പോഴാണ് വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

+ There are no comments

Add yours