വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ

Estimated read time 1 min read

*വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ*

പുതുക്കാട് : തൃക്കൂർ ഭരത ചെമ്പംകണ്ടം എന്ന സ്ഥലത്തുള്ള 7 എക്കറോളം വരുന്ന സ്ഥലം ലീസിന് എടുത്ത്  കോഴിഫാം നടത്തിവരുന്ന ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി മുണ്ടോളി വീട്ടിൽ ബിജു 52 എന്നയാൾ ഫാമിനകത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊടകര കാവുംതറ സ്വദേശി ചിത്തംകുടം വീട്ടിൽ രമേഷ്  46 വയസ് എന്നയോളോട് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ  ഫാമിനകത്തുള്ള വീടിനു മുൻവശം വെച്ച്   13-06-2025 തീയതി രാത്രി 9:00 മണിയോടുകൂടി രമേഷ് കത്തികൊണ്ട് ബിജുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്  തൃശൂർ  ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവിന്റെ പരാതിയിൽ 14-06-2025 തിയ്യതി പുതുക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ബിജുവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലം അല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ ബോർഡറിൽ ആണ്. ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ രമേഷിനെ റിമാന്റ് ചെയ്തു.

  പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർമാരായ ലാലു, ലീയാസ്, ലിജു, സി.പി.ഒ. മാരായ ദീപക്, ബേസിൽ ഡേവിഡ്, നിഥീഷ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

+ There are no comments

Add yours